മെഡിക്കൽ കോളജ് നഴ്സിംഗ് വിദ്യാർഥികൾക്കായി ശിൽപ്പശാല
1564997
Thursday, June 5, 2025 6:11 AM IST
ചെറുതോണി: പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വനം വന്യജീവി വകുപ്പിന്റെ നേതൃത്വത്തിൽ ഇടുക്കി മെഡിക്കൽ കോളജ് നഴ്സിംഗ് വിദ്യാർത്ഥികൾക്കായി ശിൽപ്പശാല സംഘടിപ്പിച്ചു. സാമൂഹ്യ വനവത്കരണം, വന്യമൃഗങ്ങൾക്ക് വനത്തിൽത്തന്നെ വെള്ളവും ഭക്ഷണവും ഒരുക്കുക എന്നിവ ലക്ഷ്യമിട്ട് വനംവകുപ്പ് നടപ്പാക്കുന്ന മിഷൻ ഫുഡ് ഫോഡർ ആൻഡ് വാട്ടർപദ്ധതിയുടെ ഭാഗമായാണ് ശിൽപ്പശാല ഒരുക്കിയത്.
ഇടുക്കി അസി. വൈൽഡ് ലൈഫ് വാർഡൻ ബി. പ്രസാദ്കുമാർ ശിൽപ്പശാല ഉദ്ഘാടനം ചെയ്തു. ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.സി. ആനന്ദൻ അധ്യക്ഷത വഹിച്ചു. ബീറ്റ് ഫോറസ്റ്റ് ഓഫീസർ ജോസഫ് വർഗീസ് സെമിനാർ നയിച്ചു. വനം വകുപ്പിലെ മറ്റ് ഉദ്യോഗസ്ഥരായ ഷുക്കൂർ സന്തോഷ്, കെ.ആർ. ഗോപാലൻ, കുഞ്ഞപ്പൻ , നഴ്സിംഗ് സ്കൂൾ ഇൻസ്ട്രക്ടർ ഷിജി, വിദ്യാർഥിനികളായ ഗൗതമി, അലീന ജോൺ, ആർച്ച അജയ്, സുജ ചാക്കോ എന്നിവർ പ്രസംഗിച്ചു. വനത്തിൽ ഫലവൃക്ഷ ങ്ങൾ എളുപ്പം നട്ടുപിടിപ്പിക്കുന്ന പുതിയ രീതിയായ വിത്തുണ്ട നിർമാണവും വനപാലകർ വിദ്യാർഥികൾക്ക് പരിചയപ്പെടുത്തി.