മര്‍ച്ചന്റ്സ് അസോ. വാര്‍ഷിക സമ്മേളനം
1564992
Thursday, June 5, 2025 6:11 AM IST
കട്ടപ്പന: കട്ടപ്പന മര്‍ച്ചന്റ്സ് അസോസിയേഷന് 54-ാം വാര്‍ഷിക സമ്മേളനവും കുടുംബ സുരക്ഷാനിധി വിതരണവും കല്ലറയ്ക്കല്‍ റെസിഡന്‍സിയില്‍ നടന്നു. കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് സണ്ണി പൈമ്പിള്ളില്‍ ഉദ്ഘാടനം ചെയ്തു.
മര്‍ച്ചന്റ്സ് അസോസിയേഷന് പ്രസിഡന്റ് സാജന് ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് കുടുംബസുരക്ഷാനിധി വിതരണം ചെയ്തു. എംജി സര്‍വകലാശാലയുടെ ഡിഗ്രി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ നൂപ അനൂപിനെയും എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെയും യോഗത്തില്‍ അനുമോദിച്ചു. മുതിര്‍ന്ന വ്യപാരികളെ ഉപഹാരവും പൊന്നാടയും നല്കി ആദരിച്ചു.
കാരുണ്യ കുടുംബ സഹായ നിധി ചെയര്മാന് ഡയസ് പുല്ലന്, ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് കെ.ആര്. വിനോദ്, അഡ്വ. എം.കെ. തോമസ്, ജോഷി കുട്ടട, കെ.പി. ബഷീര്‍, സാജു പട്ടരുമഠം, മുംതാസ് ഇബ്രാഹിം, എ.കെ. ഷിയാസ്, സിജോമോന്‍ ജോസ് എന്നിവര്‍ പ്രസംഗിച്ചു.