നെ​ടു​ങ്ക​ണ്ടം: എ​ട്ടു ദി​വ​സം മു​മ്പ് കാ​ണാ​താ​യ യു​വ​തി​യു​ടെ മൃ​ത​ദേ​ഹം സ്വ​കാ​ര്യ എ​സ്റ്റേ​റ്റ് കു​ള​ത്തി​ല്‍നി​ന്നു ക​ണ്ടെ​ത്തി. ഉ​ടു​മ്പ​ന്‍​ചോ​ല ആ​ട്ടു​പാ​റ​യി​ല്‍ പാ​ട്ടകൃ​ഷി ന​ട​ത്തു​ന്ന ത​മി​ഴ്‌​നാ​ട് തേ​വാ​രം സ്വ​ദേ​ശി രാ​ജേ​ന്ദ്ര​ന്‍റെ മ​ക​ള്‍ ലാ​വ​ണ്യ​യാ​ണ് (27) മ​രി​ച്ച​ത്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന യു​വ​തി​യെ ക​ഴി​ഞ്ഞ മേ​യ് 27ന് ​വൈ​കു​ന്നേ​രം അ​ഞ്ചു മു​ത​ല്‍ കാ​ണാ​താ​യി​രു​ന്നു. ഇ​തുസം​ബ​ന്ധി​ച്ച് കു​ടും​ബം ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നു.

താ​മ​സസ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള സ്വ​കാ​ര്യ എ​സ്റ്റേ​റ്റ് കു​ള​ത്തി​ല്‍ ഇ​ന്ന​ലെ രാ​വി​ലെ​യോ​ടെ എ​സ്റ്റേ​റ്റ് തൊ​ഴി​ലാ​ളി​ക​ളാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ടു​മ്പ​ന്‍​ചോ​ല പോ​ലീ​സെ​ത്തി മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. പോ​സ്റ്റു​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്ക് വി​ട്ടുന​ല്‍​കി.