ഉ​പ്പു​ത​റ: ലോ​ക​പ​രി​സ്ഥി​തി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ഇ​ൻ​ഫാം ഉ​പ്പു​ത​റ കാ​ർ​ഷി​ക താ​ലൂ​ക്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​ൻ​ഫാം അം​ഗ​ങ്ങ​ൾ​ക്കാ​യി ഫ​ല​വൃ​ക്ഷത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്തു. ഇ​ൻ​ഫാം കാ​ർ​ഷി​ക താ​ലൂ​ക്ക് ഡ​യ​റ​ക്ട​ർ ഫാ. ​സി​ബി അ​റ​യ്ക്ക​ൽ തൈ​ക​ളു​ടെ വി​ത​ര​ണോ​ത്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.​ ഇ​ൻ​ഫാം ഉ​പ്പു​ത​റ താ​ലൂ​ക്കി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഗ്രാ​മ സ​മി​ത​ിക​ൾ​ക്കാ​യാ​ണ് ഫ​ല​വൃ​ക്ഷ തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്.

മു​ന്തി​യ​യി​നം ചെ​റു​നാ​ര​കം, ബ​ഡ്നെ​ല്ലി, ബ​ഡ് മാ​വ്, ക​റി​വേ​പ്പ്, കോ​വ​ൽ, സീ​താ​പ്പി​ൾ, എ​ന്നി​വ​യു​ടെ 12000 തൈ​ക​ളാ​ണ് സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്ത​ത്. താ​ലൂ​ക്ക് ര​ക്ഷാ​ധി​കാ​രി ഫാ. ​ഡൊ​മ​നി​ക് കാ​ഞ്ഞി​ര​ത്തി​നാ​ൽ പ​രി​സ്ഥി​തി​ദി​ന സ​ന്ദേ​ശം ന​ല്കി. സ​ന്തോ​ഷ് കോ​ട്ട​ിരി,ജോ​സ് വ​ട​ക്കേ​ടം, ഡോ.​പി.​വി. മാ​ത്യു, ഡെ​യ്സി സാ​ബു, ജോ​യി ക​ട്ട​ക്ക​യം, ഷി​ബു പ​ന​ന്തോ​ട്ടം, മ​നോ​ജ് കി​ള​ക്കാ​ട്ട്, ജ​യിം​സ് വെ​ട്ടു​കു​ഴി,സ​ണ്ണി തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ല്കി.