ആദ്യവെള്ളിയാചരണം
1565176
Thursday, June 5, 2025 11:55 PM IST
വണ്ണപ്പുറം: മാർ സ്ലീവ ടൗണ് പള്ളിയിൽ ആദ്യവെള്ളിയാചരണവും ഉണ്ണീശോയുടെ നൊവേനയും വചനസന്ദേശവും ഇന്നു നടക്കും.രാവിലെ ആറിന് വിശുദ്ധ കുർബാന, ഉണ്ണീശോയുടെ നൊവേന, ആരാധന-ഫാ. ജയിംസ് ഏഴാനിക്കാട്ട്. 9.30നു ജപമാല. 10നു വിശുദ്ധകുർബാന, ഉണ്ണീശോയുടെ നൊവേന, ആരാധന, സന്ദേശം- ഫാ. ലിറ്റോ ചെറുവള്ളിൽ. വൈകുന്നേരം അഞ്ചിന് വിശുദ്ധകുർബാന, ഉണ്ണീശോയുടെ നൊവേന, ആരാധന-റവ. ഡോ. ജിയോ തടിക്കാട്ട്.
എഴുകുംവയൽ: എഴുകുംവയൽ കുരിശുമലയിൽ ആദ്യ വെള്ളിയാഴ്ചയായ ഇന്നു രാവിലെ 10ന് ജപമാലയും 10.30ന് വിശുദ്ധ കുർബാനയും തുടർന്ന് നേർച്ചക്കഞ്ഞി വിതരണവുമുണ്ടായിരിക്കും. ഫാ. ജോസഫ് ചുനയമ്മാക്കൽ വിശുദ്ധ കുർബാന അർപ്പിക്കും.
വെള്ളത്തൂവൽ: സെന്റ് ജോർജ് പള്ളിയിൽ ആദ്യവെള്ളിയാഴ്ച ശുശ്രൂഷയുടെ 20-ാം വാർഷിക കണ്വൻഷൻ ഇന്ന് രാവിലെ ഒൻപതിനു തുടങ്ങും. ബിനോയി ഈട്ടിത്തോപ്പ് വചന പ്രഘോഷണം നടത്തും. മുൻ വികാരി ഫാ. ജോർജ് നെടുങ്കല്ലേൽ അനുഗ്രഹ പ്രഭാഷണംനടത്തും. രാവിലെ ഒൻപതിന് ജപമാല, 9.30ന് സ്തുതി ആരാധന, 10ന് വചനപ്രഘോഷണം, 11.30ന് ദിവ്യകാരുണ്യ ആരാധന, സൗഖ്യ പ്രാർഥന, 12.30ന് വിശുദ്ധ ഗീവർഗീസിന്റെ നൊവേന, ഒന്നിന് ആഘോഷമായ വിശുദ്ധ കുർബാന, രണ്ടിന് നേർച്ചക്കഞ്ഞി വിതരണം എന്നിവ ഉണ്ടാകുമെന്ന് വികാരി ഫാ. ജോർജ് കരിവേലിക്കൽ അറിയിച്ചു.
അടിമാലി: അടിമാലി സെന്റ് ജൂഡ്പള്ളിയിൽ ആദ്യവെള്ളി ആചരണം ഇന്ന് നടക്കുമെന്ന് വികാരി ഫാ. ജോർജ് പാട്ടത്തേക്കുഴി, ഫാ. ജോർജ് മേച്ചേരിയിൽ എന്നിവർ അറിയിച്ചു. രാവിലെ 5.45ന് ആരാധന ജപമാല സമർപ്പണം, 6.15ന് നൊവേന, വിശുദ്ധ കുർബാന, 9.30ന് ജപമാല സമർപ്പണം, 10ന് വചനപ്രഘോഷണം - ഫാ. അജോയ് വലിയമ്യാലിൽ, ആരാധന, ദിവ്യകാരുണ്യ പ്രദക്ഷിണം, ആഘോഷമായ വിശുദ്ധ കുർബാന, നൊവേന, നേർച്ച, വൈകുന്നേരം നാലിന് നൊവേന, വിശുദ്ധ കുർബാന.