വഴിത്തല സ്കൂളിൽ ഗ്രീൻ ചാംപ്സ് പദ്ധതി
1565181
Thursday, June 5, 2025 11:55 PM IST
വഴിത്തല : സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഗ്രീൻ ചാംപ്സ് പദ്ധതി ഉദ്ഘാടനം ചെയ്തു. ജില്ലാ അഡ്മിനിസ്ട്രേഷനും ജില്ലാ ശുചിത്വ മിഷനും തദ്ദേശ സ്വയം ഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും ചേർന്ന് ഈ അധ്യയന വർഷം ജില്ലയിലെ സ്കൂളുകളിൽ നടപ്പാക്കുന്ന പ്രാക്ടിസ് റീ യൂസ് ആൻഡ് ബി എ ഗ്രീൻ ചാംപ് എന്ന കാന്പയിനിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചിരിക്കുന്നത്.
പ്രകൃതി സംരക്ഷണത്തിനായി പുനരുപയോഗം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ കെ. ആർ. ഭാഗ്യരാജ് നിർവഹിച്ചു. ഹെഡ്മിസ്ട്രസ് ജിജി ജയിംസ് അധ്യക്ഷത വഹിച്ചു.
അധ്യാപകൻ ജയ്സണ് ജോസ്, സീനിയർ അധ്യാപിക അനിത അലക്സ്, സ്റ്റാഫ് സെക്രട്ടറി ജോയൽ ചെറിയാൻ എന്നിവർ പ്രസംഗിച്ചു. കഴിഞ്ഞ അധ്യയന വർഷങ്ങളിൽ ഉപയോഗിച്ച ബാഗ്, കുട, യൂണിഫോം, ടിഫിൻ ബോക്സ്, വാട്ടർ ബോട്ടിൽ തുടങ്ങിയവ പുതിയ സ്കൂൾ വർഷവും ഉപയോഗിക്കുന്ന വിദ്യാർഥികളും ഇതിനോടകം തന്നെ പുതിയവ വാങ്ങിയെങ്കിലും കേടുപാടുകളില്ലാത്തതും ഉപയോഗിക്കാവുന്നതുമായ കഴിഞ്ഞ അധ്യയന വർഷത്തെ ബാഗ്, കുട എന്നിവ സ്കൂളിൽ എത്തിച്ചു നൽകുന്ന വിദ്യാർഥികൾക്കും പദ്ധതിയിൽ പങ്കാളികളാകാം. ഇവ ആവശ്യമുള്ള കുട്ടികൾക്ക് ലഭ്യമാക്കും.
പദ്ധതിയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് ശുചിത്വ മിഷൻ സംഘടിപ്പിച്ച ചിത്ര രചനാ മത്സരവും നടത്തി.അധ്യാപകരായ ജോയ് ഇലവനാൽ, ജോജി ജോസ്, നേച്ചർ ക്ലബ് ഭാരവാഹികളായ മിലു ജോണ്, അഞ്ജു മരിയ ഏബ്രഹാം, സിസ്റ്റർ മിനി കെ. മാത്യു എന്നിവർ നേതൃത്വം നൽകി.