തേക്കടി തടാകത്തിൽ 17കാരൻ മുങ്ങിമരിച്ചു
1565177
Thursday, June 5, 2025 11:55 PM IST
കുമളി: തേക്കടി തടാകത്തിൽ 17 വയസ്സുകാരൻ മുങ്ങിമരിച്ചു. കുമളി മന്നാക്കുടിയിലെ അരിയാന്റെ മകൻ അർജുൻ (17) ആണ് മരിച്ചത്. സുഹൃത്തുക്കളുമൊത്ത് ബുധനാഴ്ച വൈകുന്നേരം അർജുൻ തേക്കടി തടാകത്തിൽ കുളിക്കാൻ പോയതായിരുന്നു. തേക്കടിയിൽനിന്ന് തമിഴ്നാട്ടിലേക്കു വെള്ളം കൊണ്ടുപോകുന്ന കനാലിൽ രണ്ടാം തൂണ് ഭാഗത്താണ് അപകടം.
അർജുൻ അപകടത്തിൽപ്പെട്ട വിവരം സുഹൃത്തുക്കൾ പുറത്ത് പറഞ്ഞില്ല . അർജുനെ കാണാതായതോടെ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിലാണ് അപകടം അറിയുന്നത്. നാട്ടുകാരും കുമളി പോലീസ്, വനം, ഫയർഫോഴ്സ് സംഘങ്ങളും കനാലിൽ നടത്തിയ തെരച്ചിൽ വിഫലമായി. തുടർന്ന് തൊടുപുഴയിൽ നിന്നും എത്തിയ സ്കൂബ ടീം നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്.