സ്വപ്നഭവനത്തിന്റെ താക്കോൽ കൈമാറി
1564133
Sunday, June 1, 2025 11:20 PM IST
തൊടുപുഴ: മൈലക്കൊന്പ് ദിവ്യം ഫൗണ്ടേഷൻ ദരിദ്രരും നിരാലംബരുമായ കുടുംബങ്ങൾക്കായി നടത്തിവരുന്ന ഭവനപദ്ധതിയുടെ ഭാഗമായ രണ്ടാമത്തെ സ്വപ്ന വീടിന്റെ നിർമാണം പൂർത്തിയാക്കി താക്കോൽ കൈമാറി.
സന്നദ്ധപ്രവർത്തകരുടെയും പ്രാദേശിക തൊഴിലാളികളുടെയും വ്യക്തികളുടെയും സംഘടനകളുടെയും സഹായത്തോടെ ചിറ്റിലപ്പള്ളി ഫൗണ്ടേഷന്റെ സഹകരണത്തോടെയാണ് വീടു നിർമാണം പൂർത്തിയാക്കിയത്. തൊടുപുഴ മണക്കാട് സ്വദേശിനി രഞ്ജു ദേവസ്യക്കാണ് വീടു നിർമിച്ചു നൽകിയത്. ദിവ്യം ഫൗണ്ടേഷൻ ഫൗണ്ടർ ഡയറക്ടർ ഫാ. ബെന്നി മാത്യു ഓടയ്ക്കൽ താക്കോൽദാനം നിർവഹിച്ചു. പ്രത്യാശഭവൻ സെക്രട്ടറി പ്രിൻസ് അഗസ്റ്റിൻ, ദിവ്യം ഫൗണ്ടേഷൻ മാനേജർ ജോബി തോമസ്, സൂപ്പർവൈസർ ഏലിയാസ് വർഗീസ്, മീഡിയമാനേജർ ജോണ്സണ് എന്നിവർ പങ്കെടുത്തു.