കൈവിരികൾ സ്ഥാപിച്ച് അപകടസാധ്യത ഒഴിവാക്കണം
1565369
Friday, June 6, 2025 11:40 PM IST
അടിമാലി: അടിമാലി ടൗണിനോട് ചേര്‍ന്ന് അപ്സരക്കുന്ന് ഭാഗത്ത് തലമാലി വെള്ളച്ചാട്ടത്തിനു കുറുകെ ഭഗവതികുന്ന് മേഖലയിലേക്ക് പോകുന്ന പാലത്തിന് പുതിയ കൈവിരികള്‍ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. പാലത്തില്‍ ഇരുമ്പുപൈപ്പുകള്‍ കൊണ്ട് കൈവരി സ്ഥാപിച്ചിട്ടുണ്ടെങ്കിലും കാലപ്പഴക്കത്താല്‍ ചില ഭാഗം തകര്‍ന്ന നിലയിലാണ്. ഇവിടെ പ്രദേശവാസികള്‍ മരക്കമ്പുകള്‍ കെട്ടി താല്‍ക്കാലിക സുരക്ഷയൊരുക്കിയിരിക്കുകയാണ്.
ഇപ്പോഴുള്ള കൈവരികള്‍ മതിയായ സുരക്ഷ നല്‍കുന്നതല്ലെന്നും അടിയന്തരമായി ഇവിടെ ഇരുമ്പുപൈപ്പുകള്‍കൊണ്ട് കൈവരികള്‍ സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു. വിദ്യാലയത്തിലേക്ക് കുട്ടികളടക്കം സഞ്ചരിക്കുന്നത് ഈ പാലത്തിലൂടെയാണ്. മഴക്കാലത്ത് പാലത്തിന് അടിയിലൂടെ ശക്തമായ വെള്ളമൊഴുക്കനുഭവപ്പെടും. പാലം സ്ഥിതിചെയ്യുന്ന പ്രദേശം പാറക്കെട്ട് നിറഞ്ഞ സ്ഥലവുമാണ്.