യാത്രികർക്ക്ഭീഷണിയായി വഴിയോരത്തെ ഭീമൻ മാവ്
1394164
Tuesday, February 20, 2024 6:40 AM IST
വാഴക്കുളം: വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും ഭീഷണിയായി വഴിയോരത്തെ ഭീമൻ മാവ്. സംസ്ഥാനപാതയ്ക്കു സമാന്തരമായ ആവോലിയിലെ പഴയ വഴിയരികിൽ ചാരിറ്റബിൾ ട്രസ്റ്റ് ഓഫീസിനു സമീപമാണ് ഭീമൻ മാവ് ഉണങ്ങി വീഴാറായി നിൽക്കുന്നത്.
ചില്ലക്കന്പുകൾ മുതൽ തായ്ത്തടി വരെ ഉണങ്ങിയ മാവ് എപ്പോൾ വേണമെങ്കിലും നിലംപതിച്ചേക്കാവുന്ന നിലയിലാണ്. മരച്ചില്ലകൾ ഒടിഞ്ഞു വീണാൽ ഇത് റോഡിന് എതിർവശത്തുള്ള വൈദ്യുതി ലൈനിൽ പതിച്ച് വൻ അപകടത്തിനു വഴിവയ്ക്കും.
ഏറെ ഭയത്തോടെയാണ് ഈ വഴിയിലൂടെ വാഹനങ്ങളും കാൽനടയാത്രക്കാരും കടന്നുപോകുന്നത്. മരം കടപുഴകി വീണാൽ സമീപത്തെ വീടുകളും തകരും. നിറയെ കായ്ച്ചിരുന്ന മാവിൽ പനവർഗത്തിൽപ്പെട്ട ഇത്തിൾ കയറി മൂടിയതോടെയാണ് ഇത് പൊടുന്നനെ ഉണങ്ങിയത്. യാത്രികകർക്കും പ്രദേശവാസികൾക്കും ഭീഷണിയായ മരം ഉടൻതന്നെ മുറിച്ചു നീക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.