"വായനയുടെ സമ്മാനം' പദ്ധതിയുമായി റോട്ടറി
1573093
Saturday, July 5, 2025 4:33 AM IST
കൊച്ചി: റോട്ടറി ക്ലബ് ഓഫ് കൊച്ചിൻ ലോർഡ്സ്, ഇടപ്പള്ളി ക്യാംപ്യൻ സ്കൂളുമായി സഹകരിച്ച് ഡിസ്ട്രിക്ട് ഗവർണർ ഡോ. ജി.എൻ. രമേശിന്റെ നേതൃത്വത്തിൽ “വായനയുടെ സമ്മാനം" എന്ന പേരിൽ പ്രഥമ പദ്ധതി ആരംഭിച്ചു. ചടങ്ങിൽ ഡോ. ഗൗർദാസ് ചൗധരി മുഖ്യാതിഥിയായിരുന്നു.
ഡോ. കെ.വി. തോമസ് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി തേജസ്, സുധിൻ വിലങ്ങാടൻ, ഡോ. ആന്റണി പോൾ, അസി.ഗവർണർ ആർ. ജെ. പ്രഹർഷ്, ആർ. ജിജി, സഞ്ജീവ്കുമാർ, ഡോ. ലീലാമ്മ തോമസ്, ജോജി ഗീവർഗീസ്, കെ.വിഷ്ണുദാസ് എന്നിവർ പങ്കെടുത്തു.