ഫ്ലാറ്റ് തട്ടിപ്പ്: പ്രതി പിടിയിൽ
1572468
Thursday, July 3, 2025 4:34 AM IST
കാക്കനാട്: കാക്കനാട് ഫ്ലാറ്റ് പണയത്തിന് നൽകാമെന്നു വാഗ്ദാനം നൽകി കോടികളുടെ തട്ടിപ്പ് നടത്തിയ സംഭവത്തിൽ ഒരാളെ തൃക്കാക്കര പോലീസ് അറസ്റ്റു ചെയ്തു.
വാഴക്കാല മലബാർ അപ്പാർട്ടുമെന്റിൽ മിന്റു മാണി(39)യെയാണ് തൃക്കാക്കര എസ്ഐ വി.ബി. അനസിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
വാഴക്കാലയിലെ മലബാർ സർവീസ് അപ്പാർട്ട്മെന്റ്സ് എന്ന സ്ഥാപനത്തിന്റെ പേരിലായിരുന്നു തട്ടിപ്പ്.