ബ്രാഹ്മണ സഭ ഡോ. ജോർജ് ജോസഫിനെ ആദരിച്ചു
1572140
Wednesday, July 2, 2025 4:14 AM IST
പെരുമ്പാവൂർ: പെരുമ്പാവൂരിലെ മുതിർന്ന ഡോക്ടറും എംവിജെഎം ആശുപത്രിയുടെ ഉടമയുമായ ഡോ. ജോർജ് ജോസഫിനെ കേരള ബ്രാഹ്മണ സഭ പെരുമ്പാവൂർ ഉപസഭ യുവജന വിഭാഗത്തിന്റെ നേതൃത്വത്തിൽ ആദരിച്ചു.
എൺപത്തി ഏഴാം വയസിലും രാവിലെയും വൈകിട്ടും ആശുപത്രിയിൽ വന്ന് രോഗികളെ പരിശോധിക്കുന്ന പ്രശസ്ത ഫിസിഷ്യനും കാർഡിയോളജിസ്റ്റുമായ ഡോക്ടർ ജോർജ് ജോസഫ് മൂന്നു തലമുറകളായി അനേകം കുടുംബങ്ങളുടെ രോഗികൾക്ക് ആശ്വാസവും പരിചരണവും നൽകി സേവനം നടത്തുന്നത് പെരുമ്പാവൂരിന് അഭിമാനകരമാണന്ന് ഡോക്ടറെ പൊന്നാടയണിച്ച് ആദരിച്ച കേരള ബ്രാഹ്മണ സഭ സംസ്ഥാന മീഡിയ സെൽ ചെയർമാൻ എൻ. രാമചന്ദ്രൻ പറഞ്ഞു.
യുവജന വിഭാഗം പെരുമ്പാവൂർ ഉപസഭ സെക്രട്ടറി സി.വൈ. ഗംഗാധരൻ ഉപഹാരം നൽകി ആദരിച്ചു.