സബ് രജിസ്ട്രാർ ഓഫീസിൽ കള്ളൻ കയറി
1571911
Tuesday, July 1, 2025 7:21 AM IST
കോലഞ്ചേരി: പുത്തൻകുരിശ് സബ് രജിസ്ട്രാർ ഓഫീസിൽ കള്ളൻ കയറി. ഇന്നലെ ജോലിക്കെത്തിയ ഉദ്യോഗസ്ഥരാണ് സംഭവം കണ്ടത്. വാതിലും അലമാരകളും മേശയും കുത്തിത്തുറന്നെങ്കലും ഒന്നും നഷ്ടപ്പെട്ടിട്ടില്ല.
ഫയലുകളിൽ ചിലത് അലങ്കോലമാക്കി ഇട്ടിട്ടുള്ളതായി ഉദ്യോഗസ്ഥർ പറയുന്നു. ഇടപാടുകളെല്ലാം ഓൺലൈൻ ആക്കിയതോടെ ഇവിടെ പണം സൂക്ഷിക്കുന്നില്ല. പുത്തൻകുരിശ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.