ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് യുവാവ് മരിച്ചു
1571472
Monday, June 30, 2025 12:06 AM IST
തൃപ്പൂണിത്തുറ: ബൈക്കും പിക്കപ്പും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവ് തത്ക്ഷണം മരിച്ചു. ഉദയംപേരൂർ മാങ്കായിക്കവല പേരേപ്പറന്പിൽ ആന്റണിയുടെ മകൻ മനു ആന്റണി (32) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി 9.30ഓടെ മാർക്കറ്റ് റോഡിൽ മേക്കര ഭാഗത്തായിരുന്നു അപകടം. സംസ്കാരം നടത്തി. മാർക്കറ്റിംഗ് ജീവനക്കാരനായിരുന്നു. മാതാവ്: ശോഭന. സഹോദരങ്ങൾ: സാം ആന്റണി, ജൂബി ജിനു.