കോ​ത​മം​ഗ​ലം: കോ​ത​മം​ഗ​ല​ത്ത് വ​ൻ ക​ഞ്ചാ​വ് വേ​ട്ട. 15 കി​ലോ​യോ​ളം ക​ഞ്ചാ​വു​മാ​യി നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി. കൊ​ൽ​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​യ നൂ​റു​ൽ ഇ​സ്ലാം (25), സു​മ​ൻ മു​ല്ല (25), ഒ​റീ​സ സ്വ​ദേ​ശി​ക​ളാ​യ ഷി​മ​ൻ​ഞ്ച​ൽ​പാ​ൽ, പ്ര​ശാ​ന്ത് കു​മാ​ർ എ​ന്നി​വ​രാ​ണ് കോ​ത​മം​ഗ​ലം പോ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

രാ​ത്രി ഒ​ൻ​പ​തോ​ടെ വാ​ഹ​ന പ​രി​ശോ​ധ​ന​യ്‌​ക്കി​ടെ സം​ശ​യാ​സ്പ​ദ​മാ​യ രീ​തി​യി​ൽ ത​ങ്ക​ള​ത്തി​ന് സ​മീ​പം ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ത്തി​ൽ ഇ​വ​രെ ക​ണ്ട​തി​നെ​തു​ട​ർ​ന്ന് പോ​ലീ​സ് ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് ബാ​ഗു​ക​ളി​ൽ നി​റ​ച്ച ക​ഞ്ചാ​വ് ക​ണ്ടെ​ത്തി​യ​ത്. കോ​ത​മം​ഗ​ലം പോ​ലീ​സ് തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​വ​രു​ന്നു.