പൂക്കൃഷിയുമായി മഹിളാ അസോ.
1571579
Monday, June 30, 2025 4:07 AM IST
നെടുമ്പാശേരി: കർഷകഭേരി ആറാംഘട്ടത്തിന്റെ ഭാഗമായി ഓണത്തിന് പൂക്കളം ഒരുക്കാൻ പുഷ്പക്കൃഷിയുമായി ജനാധിപത്യ മഹിളാ അസോസിയേഷൻ അങ്കമാലി ഏരിയ കമ്മിറ്റി. പാറക്കടവ് പഞ്ചായത്തിലെ കുറുമശേരിയിൽ ഏരിയ തല ഉദ്ഘാടനം ജനാധിപത്യ മഹിളാ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത നിർവഹിച്ചു.
ജില്ലാ കമ്മിറ്റി അംഗം രംഗമണി വേലായുധൻ അധ്യക്ഷയായി. ജില്ലാ സെക്രട്ടറി അഡ്വ. പുഷ്പാ ദാസ്, സിപിഎം ജില്ലാ കമ്മിറ്റി അംഗം അഡ്വ. കെ.കെ. ഷിബു, സിപിഎം ഏരിയ സെക്രട്ടറി കെ.പി. റെജീഷ്, കെ.പി. ബിനോയ്, സി.എൻ. മോഹനൻ, ജിഷ ശ്യാം, റോജിസ്മുണ്ടപ്ലാക്കൽ, ജിബിൻ വർഗീസ്, റീന രാജൻ, താരാ സജീവ് എന്നിവർ സംസാരിച്ചു.
കർഷക ഭേരി അഞ്ചാം ഘട്ടത്തിൽ മികച്ച അടുക്കളത്തോട്ടം സംഘടിപ്പിച്ച കറുകുറ്റി, മലയാറ്റൂർ, കാഞ്ഞൂർ കമ്മിറ്റികൾക്കുള്ള ഉപഹാരം ജില്ലാ സെക്രട്ടറി പുഷ്പദാസ് നൽകി.