കലൂർ-കടവന്ത്ര റോഡ് കോർപറേഷനു കൈമാറണമെന്ന് പ്രതിപക്ഷം
1571926
Tuesday, July 1, 2025 7:21 AM IST
ഫോർട്ടുകൊച്ചി: കലൂർ-കടവന്ത്ര റോഡ്, കൊച്ചി മുനിസിപ്പൽ കോർപറേഷനു കൈമാറണമെന്ന് പ്രതിപക്ഷം. കലൂരിനെയും കടവന്ത്രയും ബന്ധിപ്പിക്കുന്ന മൂന്നു കിലോമീറ്റർ നീളമുള്ള പഴയ എളംകുളം റോഡ് 22 മീറ്റർ വീതിയുള്ള റോഡായി വകസിപ്പിക്കുന്നതിന് ജിസിഡിഎയ്ക്ക് കൈമാറിയ ഇന്നത്തെ കെകെ റോഡ് വികസനം പൂർത്തിയാക്കി വർഷങ്ങൾ കഴിഞ്ഞിട്ടും കോർപ റേഷന്‍ കൈമാറിയിട്ടില്ലന്നും എത്രയും വേഗം കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ വ്യക്തമായി.
ഈ ആസ്തി തിരിച്ചുപിടിക്കേണ്ട മേയർ ജിസിഡിഎ എക്സിക്യൂട്ടീവ് അംഗമായിട്ടും ഈ ആവശ്യം ഉന്നയിക്കാതിരിക്കുന്നത് രാഷ്ട്രീയ താൽപര്യത്താലാണെ ന്നും ആന്റണി കുരിത്തറയും, പാർലമെന്ററി പാർട്ടി സെക്രട്ടറി എം.ജി. അരിസ്റ്റോറിലും പറഞ്ഞു.