കോതമംഗലത്ത് സ്റ്റേഡിയത്തിനായി ബസ്സ്റ്റാൻഡിൽ ഫുട്ബോൾ കളിച്ച് യൂത്ത് ഫ്രണ്ട് പ്രതിഷേധം
1571243
Sunday, June 29, 2025 4:47 AM IST
കോതമംഗലം: യുഡിഎഫ് സർക്കാർ തുടക്കംകുറിച്ച ചേലാട് അന്താരാഷ്ട്ര സ്റ്റേഡിയം പദ്ധതി അട്ടമറിച്ചെന്ന് ആരോപിച്ച് കേരള കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വകാര്യ ബസ് സ്റ്റാൻഡിൽ ഫുട്ബോൾ കളിച്ച് പ്രതിഷേധിച്ചു. കോതമംഗലത്തിന് ഒരു അന്താരാഷ്ട്ര സ്റ്റേഡിയം എന്ന ആവശ്യവുമായി നടത്തിയ പ്രതിഷേധം ജില്ലാ പ്രസിഡന്റ് ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു.
എംഎൽഎയുടെ അനാസ്ഥയാണ് യുഡിഎഫിന്റെ സ്വപ്ന പദ്ധതിയായ സ്റ്റേഡിയ നിർമ്മാണം തടസപ്പെടാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ജോഷ്വാ തായങ്കേരി അധ്യക്ഷത വഹിച്ചു.
എ.ടി. പൗലോസ്, ജോമി തെക്കേക്കര, റോയി സ്കറിയ, സി.കെ. സത്യൻ, മാത്യു പുല്ലാട്ടേൽ, ബിജേഷ് പോൾ, ജോസ് കുര്യാക്കോസ്, ജേക്കബ് തോമസ്, ലെവിൻ ചുള്ളിയാടൻ, ജെറിൻ മാറാടി, എ. കിരണ്‍, മാത്യൂസ് ഔസേപ്പ്, ജോസ് മൂവാറ്റുപുഴ, ആദിത്യൻ കുട്ടൻ എന്നിവർ പങ്കെടുത്തു.