ലഹരിക്കെതിരെ സിഗ്നേച്ചര്‍ കാമ്പയിന്
1571920
Tuesday, July 1, 2025 7:21 AM IST
കൊച്ചി: ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികളുടെ ക്ഷേമ, പുനരധിവാസത്തിനായി എറണാകുളം-അങ്കമാലി അതിരൂപത സാമൂഹ്യ പ്രവര്‍ത്തന വിഭാഗമായ സഹൃദയ, എറണാകുളം ജില്ലാ പഞ്ചായത്തുമായി സഹകരിച്ചു നടപ്പാക്കുന്ന മാരിവില്ല് ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കിന്റെ ആഭിമുഖ്യത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ പ്രൈഡ് മന്ത് ആചരണവും ലഹരിക്കെതിരെ സിഗ്നേച്ചര്‍ കാമ്പയിനും നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന് ഉദ്ഘാടനം നിര്‍വഹിച്ചു.
ട്രാന്‍സ്ജെന്‍ഡര്‍ ക്ലിനിക്കില്‍ നടന്ന സമ്മേളനത്തില്‍ സഹൃദയ ഡയറക്ടര്‍ ഫാ. ജോസ് കൊളുത്തുവെള്ളില്‍ അധ്യക്ഷത വഹിച്ചു. പോലീസ് ഇന്‍സ്പെക്ടര്‍ പി. ബാബു ജോണ്‍ ലഹരി വിരുദ്ധ സെമിനാര്‍ നയിച്ചു. ട്രാന്‍സ് ജെന്‍ഡര്‍ ജസ്റ്റീസ് ബോര്‍ഡ് അംഗങ്ങളായ ഷെറിന് ആന്റണി, ആഷ്റിന്‍ ഇഷാക് ലൂക്ക്, മാരിവില്ല് കോ -ഓര്‍ഡിനേറ്റര്‍ വിക്ടര്‍ ജോണ്‍, കൃഷ്ണ ഷാജി എന്നിവര്‍ സംസാരിച്ചു.