ആശാ പ്രവർത്തകർക്ക് കൈത്താങ്ങായി അമേരിക്കൻ പ്രവാസി
1571589
Monday, June 30, 2025 4:36 AM IST
കൂത്താട്ടുകുളം: മാസങ്ങളായി സമര പോരാട്ടം നടത്തുന്ന ആശമാർക്ക് കൈത്താങ്ങായി അമേരിക്കൻ പ്രവാസി. കണ്ണൂർ അഴീക്കോട് നിലയം എം. പത്മനാദാണ് ആശമാർക്ക് സഹായ ഹസ്തവുമായി എത്തിയത്.
സുഹൃത്തായ പിറവം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി എക്സിക്യൂട്ടീവ് അംഗവും കൂത്താട്ടുകുളം കരിമ്പന കോഴിക്കാട്ടേൽ ബെന്നി കെ. മാത്യുവിൽ നിന്നാണ് പത്മനാദ് ആശമാരുടെ അവസ്ഥ അറിഞ്ഞത്. തുടർന്ന് ഒരു ലക്ഷം രൂപയുടെ സഹായധനം സുഹൃത്ത് ബെന്നി മുഖേന കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് കൈമാറി.
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പിറവം മുൻ ബ്ലോക്ക് പ്രസിഡന്റ് വിൽസൺ കെ. ജോൺ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, കൂത്താട്ടുകുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി പ്രസിഡന്റ് റെജി ജോൺ എന്നിവരുടെ സാന്നിധ്യത്തിലാണ് ഒരു ലക്ഷം രൂപയുടെ ചെക്ക് ബെന്നി കെ. മാത്യു പ്രസിഡന്റിനു കൈമാറിയത്.