കരിങ്ങാച്ചിറ കത്തീഡ്രലിൽ ലഹരി വിരുദ്ധ പ്രതിജ്ഞ
1571575
Monday, June 30, 2025 4:02 AM IST
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് ജോസഫ് ബാവയുടെ ആഹ്വാനമനുസരിച്ച് ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.
ഫാ. റിജോ ജോർജ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഫാ. റ്റിജോ മർക്കോസ്, ഫാ. ബേസിൽ ഷാജു, ജീവൻ മാലായിൽ, എം.പി. പോൾ, ഐ.കെ. ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു. വിദ്യാർഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബും നടന്നു.