സന്ദർശകർ വലയുന്നു; പാർക്കിംഗ് സ്ഥലത്ത് ഫ്ലോട്ടിംഗ് ബ്രിഡ്ജ് കുഴുപ്പിള്ളി ബീച്ചിൽ
1571930
Tuesday, July 1, 2025 7:21 AM IST
ചെറായി: കുഴുപ്പിള്ളി ബീച്ചിന്റെ പാർക്കിംഗ് ഏരിയയിൽ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുവച്ചിരിക്കുന്നത് സന്ദർശകരെ വലയ്ക്കുന്നതായി ആക്ഷേപം.
കടലിലെ ഓളത്തിനു മുകളിൽ പൊങ്ങിയും താന്നും നിൽക്കുന്ന വിനോദ സംവിധാനമായ പാലമാണ് ഫ്ലോട്ടിംഗ് ബ്രിഡ്ജ്. ഇത് അഴിച്ചു സൂക്ഷിക്കുവാനും വീണ്ടും സ്ഥാപിക്കുവാനും കഴിയും. ബീച്ചിൽ നല്ല തിരക്കുള്ളപ്പോൾ ടുവീലറുകളും മറ്റു ചെറു വാഹനങ്ങളും പാർക്ക് ചെയ്യുന്നിടത്താണ് ഇപ്പോൾ ഫ്ലോട്ടിംഗ് ബ്രിഡ്ജ് അഴിച്ചുവച്ചിട്ടുള്ളത്.
പഞ്ചായത്താണ് ഇതിന് അനുമതിനൽകിയതെന്നാണ് നാട്ടുകാർ പറയുന്നത്. ഇനി മഴക്കാലം കഴിഞ്ഞ് ഇതു വീണ്ടും കടലിൽ സ്ഥാപിക്കുന്നതുവരെ ഇതിന്റെ സ്ഥാനം പാർക്കിംഗ് എരിയയിൽ തന്നെ ആയിരിക്കുമത്രേ. അതുവരെ തിരക്കുള്ള സമയങ്ങളിൽ സന്ദർശകർ വാഹനങ്ങൾ തീരദേശ റോഡിന്റെ അരുകിൽ പാർക്ക് ചെയ്യേണ്ടിവരും.