തൃപ്പൂണിത്തുറ-കരിമുകൾ റോഡിലെ ഡിടിപി സ്കീം പരിഷ്കരിച്ച് ഉത്തരവായി
1571242
Sunday, June 29, 2025 4:47 AM IST
കോലഞ്ചേരി: തൃപ്പൂണിത്തുറ-കരിമുകൾ റോഡിലെ ഡീറ്റയിൽഡ് ടൗൺ പ്ലാനിംഗ് സ്കീം പരിഷ്കരിച്ച് ഉത്തരവായതായി പി.വി. ശ്രീനിജിൻ എംഎൽഎ അറിയിച്ചു.
കുന്നത്തുനാട് മണ്ഡലത്തിൽ ഉൾപ്പെടുന്ന പ്രസ്തുത റോഡിലെ ഡിടിപി വേരിയേഷൻ നടപടികൾ പൂർത്തിയാകാത്തതിനാൽ റോഡിനു സമീപം താമസിക്കുന്നവർക്ക് വീട് വയ്ക്കുന്നതിനോ മറ്റ് നിർമാണ പ്രവർത്തനങ്ങൾക്കോ പെർമിറ്റ് ലഭിക്കാത്തതടക്കം നിരവധി പ്രശ്നങ്ങൾ നാളുകളായി പ്രദേശവാസികൾ നേരിട്ടിരുന്നു.
നിലവിലുള്ള സ്കീം വളരെ പഴക്കം ചെന്നതായതിനാൽ കാലാനുസൃതമായി ഇത് പരിഷ്കരിക്കണമെന്നും ഇതിനു വേണ്ടി തദ്ദേശ സ്വയംഭരണ വകുപ്പിലെ ഫയലിൽ വേഗത്തിൽ തീരുമാനമെടുക്കണമെന്നും ആവശ്യപ്പെട്ട് നിയമസഭയിൽ ചോദ്യമടക്കമുന്നയിച്ച് വിഷയം സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.