ഓണം മുന്നിൽക്കണ്ട് ചെണ്ടുമല്ലിക്കൃഷിയുമായി മരട് നഗരസഭ
1571577
Monday, June 30, 2025 4:07 AM IST
കൊച്ചി: ഓണത്തിന് പൂക്കളമൊരുക്കാന് ചെണ്ടുമല്ലിയുമായി മരട് നഗരസഭ. ഇതിന്റെ ഭാഗമായി നഗരസഭയിലെ ഗ്രൂപ്പു കര്‍ഷകര്‍ക്ക് ചെണ്ടുമല്ലി തൈകള്‍ വിതരണം ചെയ്തു. ഓണക്കാലത്ത് പൂക്കളമൊരുക്കാന് പാകമാകുന്ന തരത്തി ലുള്ള തൈകള്‍ സൗജന്യമായാണ് കര്‍ഷകര്‍ക്ക് നല്‍കിയത്.
ഒാണക്കാലത്ത് പൂക്കളമൊരുക്കാനും പൂക്കൾ വിൽക്കാനും കൃഷിയിലൂടെ സാധിക്കും. നഗരസഭാ ചെയര്മാന് ആന്റണി ആശാംപറമ്പില്‍ ഉദ്ഘാടനം നിര്‍വഹിച്ചു.
വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ. രശ്മി സനില്‍, സ്ഥിരംസമിതി അധ്യക്ഷന്മാരായ റിയാസ് കെ. മുഹമ്മദ്, റിനി തോമസ്, ശോഭ ചന്ദ്രന്, ബേബി പോള്‍ പി.ഡി.രാജേഷ്, ബെൻഷാദ് നടുവിലവീട്, മിനി ഷാജി, എ.കെ. അഫ്സൽ, ഷീജ സാൻകുമാർ, തുടങ്ങിയവർ പ്രസംഗിച്ചു.