ആദരിച്ചു
1571586
Monday, June 30, 2025 4:36 AM IST
മൂവാറ്റുപുഴ: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയിൽ 887-ാം റാങ്ക് കരസ്ഥമാക്കിയ ഹംന മറിയത്തിനെ സിപിഐ മണിയംകുളം ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.
മുൻ എംഎൽഎ എൽദോ ഏബ്രഹാം ആദരവ് നൽകി. രണ്ടാർകര കാനം വീട്ടിൽ പി.എച്ച്. മുജീബിന്റെയും കെ.എസ്. ഫെമിനയുടെയും മകളാണ് ഹംന മറിയം.