തെരുവുനായ ആക്രമണം; ഹ്യൂമൻ റൈറ്റ്സ് ഫോറം ഒപ്പുശേഖരണം നടത്തി
1571572
Monday, June 30, 2025 4:02 AM IST
കളമശേരി: തെരുവുനായ അക്രമത്തിനെതിരെ ഹ്യൂമൻ റൈറ്റ്സ് ഫോറം ഒപ്പുശേഖരണം നടത്തി. കളമശേരി ഓർത്തഡോക്സ് പള്ളിയിൽ നടന്ന ചടങ്ങിൽ ഫാ. മാത്യു അറയ്ക്കൽ ആദ്യഒപ്പിട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ഫാ. സ്റ്റാൻലി അലക്സ് വിഷയാവതരണം നടത്തി. ഫോറം സംസ്ഥാന പ്രസിഡന്റ് ടി.കെ. അബ്ദുൾ അസീസ് മുഖ്യ പ്രഭാഷണം നടത്തി. സംസ്ഥാന ഭാരവാഹികളായ കെ.എ. ആന്റണി, സജി നമ്പൂതിരി, കെ.കെ. അബ്ദുൽ റഹ്മാൻ, വി. ഖാദർ മാവേലി, മേരിക്കുട്ടി ജോർജ്, ഓമന തോമസ്, ജെ.ജെ. കുറ്റിക്കാട്ട്, കെ.ഡി. ഫ്രാൻസിസ് ,
കെ.എസ്. അബ്ദുൾസലാം, മെൽവിൻ മിനോയ്, രമേശ് ആലുവ, ഉണ്ണികൃഷ്ണൻ കളമശേരി എന്നിവർ സംബന്ധിച്ചു. മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും ഹൈക്കോടതി-സുപ്രീംകോടതി ചീഫ് ജസ്റ്റിസുമാർക്കും ഭീമഹർജ്ജി നൽകുമെന്ന് ഫോറം ഭാരവാഹികൾ അറിയിച്ചു.