ടി.എം. ജേക്കബ് എക്സലൻസ് അവാർഡ് വിതരണം ചെയ്തു
1571239
Sunday, June 29, 2025 4:39 AM IST
പിറവം: മുൻ മന്ത്രി ടി.എം. ജേക്കബിന്റെ പേരിൽ ടി.എം. ജേക്കബ് ചാരിറ്റബിൾ എക്സലൻസ് അവാർഡ് സൊസൈറ്റി ഏർപ്പെടുത്തിയ എക്സലൻസ് എംഎൽഎ അവാർഡ് വിതരണം ചെയ്തു.
പിറവം നിയോജ മണ്ഡലത്തിലെ വിവിധ സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ് സ്കൂളുകളിൽ നിന്നും 10,12 ക്ലാസുകളിൾ എ പ്ലസ്, എ വൺ നേടിയ വിദ്യാര്‍ഥികളും, സര്‍വകലാശാലകളില്‍ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാര്‍ഥികള്‍ക്കും ഉള്‍പ്പെടെ 775 വിദ്യാര്‍ഥികളെയാണ് പുരസ്കാരം നൽകി ആദരിച്ചത്.
അനൂപ് ജേക്കബ് എംഎൽഎ ചടങ്ങ് ഉദ്ഘാടനം ചെയ്ത് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
പിറവം നഗരസഭാ ചെയര്‍പേഴ്സണ്‍ അഡ്വ. ജൂലി സാബു അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം, വിസാറ്റ് കോളേജ് പ്രിൻസിപ്പൽ രാജു മാവുങ്കൽ, ഗുഡ് ഷെപ്പേർഡ് നഴ്സിംഗ് കോളജ് എംഡി ടോജോ ജോൺ, സുനില്‍ ഇടപ്പലക്കാട്ട്, കെ.ആര്. ജയകുമാര്‍ തുടങ്ങിയവർ പ്രസംഗിച്ചു.