പത്താം ക്ലാസുകാരനെ സംഘം ചേർന്ന് മർദിച്ചതായി പരാതി
1571593
Monday, June 30, 2025 4:49 AM IST
വൈപ്പിൻ: ഫുട്ബോൾ കളിയിലെ തർക്കത്തെ തുടർന്ന് പട്ടികജാതിക്കാരനായ പത്താം ക്ലാസ് വിദ്യാർഥിയെ പതിനഞ്ചോളം വരുന്ന യുവസംഘം വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയി മർദിച്ച് അവശനാക്കിയെന്ന് പരാതി.
ഞാറക്കൽ മാരാത്തറ സാജുവിന്റെ മകൻ ആദിത്യനെയാണ് (15) കണ്ടാലറിയാവുന്ന മൂന്നു പേരുടെ നേതൃത്വത്തിൽ വിളിച്ചു കൊണ്ടുപോയി പെരുമ്പിള്ളി പടിഞ്ഞാറു ഭാഗത്തുള്ള ടർഫിൽ ഇട്ട് മർദിച്ചത്. ചികിത്സ തേടിയശേഷം ആദിത്യൻ ആശുപത്രി വിട്ടു.
ആദിത്യന്റെ പിതാവ് ഞാറക്കൽ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. എന്നാൽ പ്രതികൾ പ്രായപൂർത്തിയാകാത്തവരായതിനാൽ ജുവനൈൽ ബോർഡിനു റിപ്പോർട്ട് നൽകിയതായി പോലീസ് അറിയിച്ചു.