വീടിന്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും
1571917
Tuesday, July 1, 2025 7:21 AM IST
കോതമംഗലം: കത്തീഡ്രൽ ഹോംസിന്റെ ഭവന പദ്ധതിയിൽ ഒന്നാംഘട്ടത്തിൽ പൂർത്തിയായ പതിനൊന്നാമത്തെ വീടിന്റെ വെഞ്ചിരിപ്പും താക്കോൽ ദാനവും കത്തീഡ്രൽ വികാരി റവ.ഡോ. മാത്യു കൊച്ചുപുരയ്ക്കൽ നിർവഹിച്ചു. കത്തീഡ്രൽ ഹോംസ് ഒന്നാം ഘട്ടത്തിൽ 25 ഭവനങ്ങളിലാണ് പുതുതായി നിർമിക്കുവാൻ തീരുമാനിച്ചിരിക്കുന്നത്. ബാക്കി 14 വീടുകളുടെ പണികൾ പൂർത്തിയായിവരുന്നു.
കത്തീഡ്രൽ സഹവികാരിമാരായ ഫാ. ജസ്റ്റിൻ ചേറ്റൂർ, ഫാ. മാത്യു എടാട്ട്, റസിഡന്റ് പ്രീസ്റ്റ് ഫാ. ജോണ് മറ്റപ്പിള്ളി, ജോയ്സ് റാഫേൽ മുണ്ടയ്ക്കൽ, സി.ജെ. ബെന്നി ചിറ്റുപറന്പിൽ, ജോബി പാറങ്കിമാലി, ഡേവിസ് നെല്ലിക്കാട്ടിൽ, ബിജു കുന്നുംപുറം, ജോണ്സണ് പോത്താനിക്കാട്ട്, ജോർജ് ഓലിയപ്പുറം, ബെന്നി വെള്ളാപള്ളികുന്നേൽ എന്നിവർ പങ്കെടുത്തു.