പട്ടിമറ്റത്ത് കിണറ്റിൽ വീണ പോത്തിനെ രക്ഷിച്ചു
1571576
Monday, June 30, 2025 4:02 AM IST
കിഴക്കമ്പലം: കിണറ്റിൽ വീണ പോത്തിനെ അഗ്നിരക്ഷാസേന പ്രവർത്തകരെത്തി രക്ഷിച്ചു. പട്ടിമറ്റം അറക്കപ്പടി ഓണംവേലിയിൽ കൈലാപുറത്ത് തങ്കച്ചന്റെ പോത്താണ് 40 അടി താഴ്ചയും രണ്ടാൾ വെള്ളവുമുള്ള കിണറ്റിൽ ഇന്നലെ ഉച്ചയോടെ വീണത്.
300 കിലോയോളം ഭാരമുള്ള പോത്തായതിനാൽ വീട്ടുകാരും നാട്ടുകാരും ചേർന്ന് കിണഞ്ഞു പരിശ്രമിച്ചെങ്കിലും അതിനെ കരയ്ക്കുകയറ്റാനായില്ല. തുടർന്ന് പട്ടിമറ്റം അഗ്നി രക്ഷാനിലയം സ്റ്റേഷൻ ഓഫീസിൽ വിവരം അറിയിക്കുകയായിരുന്നു.
എൻ. എച്ച്. അസൈനാരുടെ നേതൃതത്തിൽ സേനാംഗങ്ങളായ ഇ. സതീഷ് ചന്ദ്രൻ , ആർ.യു. റെജുമോൻ , വി.പി. ഗഫൂർ , ജെ.എം. ജയേഷ്, ആർ.രതീഷ്, പി.പി. ഷിജിൻ , പ്രദീപ് കുമാർ,രാമചന്ദ്രൻ നായർ എന്നിവരും നാട്ടുകാരും ചേർന്ന് പോത്തിനെ കിണറ്റിൽനിന്ന് രക്ഷപ്പെടുത്തുകയായിരുന്നു.
വീഴ്ചയിൽ പോത്തിന് ശരീരമാസകലം മുറിവേറ്റിട്ടുണ്ട്.