ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം
1571245
Sunday, June 29, 2025 4:47 AM IST
വാഴക്കുളം: വെള്ളാരംകല്ല് ഹോളി ഫാമിലി പബ്ലിക് സ്കൂളിൽ ലഹരിവിരുദ്ധ ക്ലബ് ഉദ്ഘാടനവും ബോധവത്കരണ ക്ലാസും നടത്തി. മൂവാറ്റുപുഴ അസി. എക്സൈസ് ഇൻസ്പെക്ടർ എം.എ.കെ. ഫൈസൽ ഉദ്ഘാടനം ചെയ്തു. സി. ജ്യോതി അധ്യക്ഷത വഹിച്ചു. മാനേജർ സാലസ് കല്ലുപ്പുരയ്ക്കൽ മുഖ്യപ്രഭാഷണം നടത്തി.
എം.എ.കെ. ഫൈസൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നയിച്ചു. അധ്യാപകരായ പി.എ. സബീന, സി.കെ. റംസിമോൾ, സിബി മാനുവൽ, ഷൈജി ജോണ്, വിദ്യാർഥികളായ അഞ്ജന രാജേഷ്, റാം മാധവ് തുടങ്ങിയവർ പ്രസംഗിച്ചു.