വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെട്ട ആളെ കാണാതായി
1571934
Tuesday, July 1, 2025 7:21 AM IST
പിറവം: പിറവം പാഴൂരിൽ പുഴയിൽ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. പാഴൂർ കല്ലുമാരി കൊണത്താട്ടുകുഴിയിൽ കുഞ്ഞുമോനെ(കുട്ടായി-52)യാണ് കാണാതായത്.
പുഴയിലൂടെ ചെറുവള്ളത്തിൽ പോകുന്പോൾ പാഴൂർ മഴവിൽപ്പാലത്തിന് സമീപം വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പെടുകയായിരുന്നു. ഇന്നലെ വൈകുന്നേരം ആറിനായിരുന്നു സംഭവം. പോലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ രാത്രി വൈകിയും തെരച്ചിൽ നടത്തി യെങ്കിലും ഫലമുണ്ടായില്ല. പുഴയിൽ നല്ല ഒഴുക്കുള്ള ഭാഗമാണിത്.
എറണാകുളത്ത് നിന്ന് സ്കൂബ ടീം എത്തിയിട്ടുണ്ട്.