കാട്ടാനക്കൂട്ടം എണ്ണപ്പന മറിച്ചിട്ടു; പ്ലാന്റേഷൻ റോഡിൽ ഗതാഗതം മുടങ്ങി
1571592
Monday, June 30, 2025 4:49 AM IST
കാലടി: കാലടി പ്ലാന്റേഷൻ റോഡിൽ കാട്ടാനകൂട്ടം എണ്ണപ്പന റോഡിലേക്ക് മറിച്ചിട്ട് റോഡിൽ നിലയുറപ്പിച്ചതിനാൽ മണിക്കൂറുകളോളം ഗതാഗതം തടസപ്പെട്ടു. കാലടി പ്ലാന്റേഷൻ 17-ാം ബ്ലോക്കിലാണ് 12-ഓളം വരുന്ന കാട്ടാനകൾ കഴിഞ്ഞദിവസം രാത്രി മുതൽ റോഡിലേക്ക് എണ്ണപ്പന മറിച്ചിട്ട് റോഡിലും സമീപത്തുമായി നിലയുറപ്പിച്ചത്.
ഇന്നലെ രാവിലെ ഇത് വഴി എത്തിയ നാട്ടുകാരുടെയും വിനോദ സഞ്ചാരികളുടെയും നിരവധി വാഹനങ്ങൾ മണിക്കൂറുകളോളം റോഡിൽ കുടുങ്ങി. തുടർന്ന് നാട്ടുകാരും സഞ്ചാരികളും ചേർന്ന് ആനകളെ തുരത്തിയതിനു ശേഷം പനമുറിച്ച് മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.
കാട്ടാനകൾ പതിവായി ഇറങ്ങുന്ന പ്ലാന്റേഷൻ എണ്ണപ്പന, റബ്ബർ തോട്ടങ്ങങ്ങളിൽ തൊഴിലാളികൾ ഭീതിയോടെയാണ് കഴിയുന്നത്. പലപ്പോഴും രാത്രി ഇതു വഴി പോകുന്ന ആളുകൾ കാട്ടനയുടെ മുന്പിൽ പെടുന്നതും പതിവാണ്. ഭാഗ്യം കൊണ്ട് മാത്രമാണ് നിന്നും രക്ഷപ്പെടുന്നത്.