കെഎച്ച്ആർഎ വിദ്യാഭ്യാസ പുരസ്കാരങ്ങൾ നൽകി
1571244
Sunday, June 29, 2025 4:47 AM IST
കൂത്താട്ടുകുളം: ഉന്നത വിജയം നേടിയ വിദ്യാർഥികളെ കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ(കെഎച്ച്ആർഎ) കൂത്താട്ടുകുളം യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പുരസ്കാരങ്ങൾ നൽകി ആദരിച്ചു.
നഗരസഭാ അധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം നിർവഹിച്ചു. കെഎച്ച്ആർഎ കൂത്താട്ടുകുളം യൂണിറ്റ് പ്രസിഡന്റ് പി.പി. ജോണി അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ജി. ജയപാൽ സമ്മാനവിതരണം നടത്തി. നഗരസഭാ വൈസ് ചെയർമാൻ സണ്ണി കുര്യാക്കോസ് പുരസ്കാരങ്ങൾ വിതരണം ചെയ്തു.
കെഎച്ച്ആർഎ കൂത്താട്ടുകുളം യൂണിറ്റ് സെക്രട്ടറി ടി.കെ. മോഹൻ, ജില്ലാ പ്രസിഡന്റ് ടി.കെ. മനോഹരൻ, സെക്രട്ടറി കെ.ടി. റഹീം, ജില്ലാ വർക്കിംഗ് പ്രസിഡന്റ് കെ. പാർത്ഥസാരഥി, യൂണിറ്റ് ട്രഷറർ പീർ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.