വർണക്കൂടാരം പരിശീലന പരിപാടി സംഘടിപ്പിച്ചു
1571910
Tuesday, July 1, 2025 7:21 AM IST
മൂവാറ്റുപുഴ: മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിൽ സംഘടിപ്പിച്ച ബാലവേദി വർണക്കൂടാരം പരിശീലന പദ്ധതി ശ്രീനാരായണ ബി.എഡ് സെന്റർ മിനിഹാളിൽ സാംസ്ക്കാരിക പ്രവർത്തകൻ എൻ. വി. പീറ്റർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം ജോസ് കരിന്പന അധ്യക്ഷത വഹിച്ചു. ജില്ലാ ലൈബ്രറി കൗണ്‍സിൽ ജോയിന്റ് സെക്രട്ടറി കെ.പി. രാമചന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.
താലൂക്കിലെ 73 ലൈബ്രറികളിൽ നിന്നുള്ള ബാലവേദികളുടെ ചുമതയുള്ളവരാണ് വർണക്കൂടാരം പരിശീലനത്തിൽ പങ്കെടുത്തത്.