പശ്ചിമബംഗാള്‍ സ്വദേശികള്‍ കഞ്ചാവുമായി അറസ്റ്റില്‍
1571599
Monday, June 30, 2025 4:49 AM IST
കൊച്ചി: വിതരണക്കാര്‍ക്കായി ഒഡീഷയില്‍ നിന്നും കഞ്ചാവ് എത്തിച്ച രണ്ട് ഇതരസംസ്ഥാനക്കാര്‍ പിടിയില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശികളായ അഫ്സല് ഹുസൈന് (24), റോണി സേഖ്(19) എന്നിവരെ ഡാന്‍സാഫ് സംഘമാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കല്‍നിന്നും 16.678 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രണ്ട് ട്രാവല്‍ ബാഗുകളിലായി കുത്തിനിറച്ച നിലയിലായിരുന്നു കഞ്ചാവ് ഒളിപ്പിച്ചിരുന്നത്.
വെസ്റ്റ് ബംഗാള്‍ നിന്നും വരികയായിരുന്ന പ്രതികള്‍ ഒഡീഷയില്‍ നിന്നും കഞ്ചാവെടുത്തു അങ്കമാലിയില്‍ എത്തിച്ചു അവിടെ നിന്നും എലൂര്‍ ഫാക്ട് ഭാഗത്തേക്ക് എത്തിക്കുന്നതിനിടെയാണ് പിടിയിലായത്.
കഞ്ചാവ് കടത്തികൊണ്ടുവന്നു എലൂര്‍, കളമശേരി, ഫോര്‍ട്ട്കൊച്ചി, എറണാകുളം നോര്‍ത്ത് ഭാഗങ്ങളില്‍ വിതരണക്കാര്‍ക്ക് കൊടുക്കുകയാണ് പ്രതികള്‍ ചെയ്തിരുന്നത്. കഞ്ചാവിന്റെ ഉറവിടത്തെക്കുറിച്ചടക്കം പോലീസ് അന്വേഷണം ആരംഭിച്ചു.