വൈസ്മെൻ ഇന്റർനാഷണൽ ഏരിയാ കൺവൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും
1571570
Monday, June 30, 2025 4:02 AM IST
നെടുമ്പാശേരി: വൈസ്മെൻ ഇന്റർനാഷണൽ 43-ാം ഇന്ത്യ ഏരിയാ കൺവൻഷനും ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉദ്ഘാടനവും അവാർഡ് നൈറ്റും നടന്നു. വൈസ്മെൻ ഇന്റർനാഷണൽ പ്രസിഡന്റ് അഡ്വ. എ. ഷാനവാസ്ഖാൻ ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡന്റ് വി.എസ്. രാധാകൃഷ്ണൻ അധ്യക്ഷനായി.
അഡ്വ. ബാബു ജോർജ് (പ്രസിഡന്റ്)ന്റെ നേതൃത്വത്തിലുള്ള ഭാരവാഹികളാണ് ചുമതലയേറ്റത്. ജോസഫ് വർഗീസ് (ഏരിയാ സെക്രട്ടറി), സി.എം. കയസ് (എക്സിക്യൂട്ടീവ് സെക്രട്ടറി), സുനിൽ ജോൺ (ട്രഷറർ), ജോബി ജോഷ്വാ (ബുള്ളറ്റിൻ എഡിറ്റർ), അജിത്ബാബു (വെബ്മാസ്റ്റർ), ബിനോയി പൗലോസ് (കാബിനറ്റ് സെക്രട്ടറി),
പ്രഫ. കോശി തോമസ്(ചീഫ് കോ ഓർഡിനേറ്റർ), സിന്ധു തോമസ് (മെനറ്റ്സ് കോ ഓർഡിനേറ്റർ), ബി. പവിത്രൻ, ലൈജു ഫിലിപ്പ് (എഡിറ്റർമാർ), ഡോ. ബിജു മാന്തറയ്ക്കൽ (മീഡിയാ ആൻഡ് കമ്യൂണിക്കേഷൻ എരിയാ സെക്രട്ടറി), വർഗീസ് പീറ്റർ (പിആർഒ) എന്നിവരാണ് ചുമതലയേറ്റ മറ്റ് ഭാരവാഹികൾ. ഇന്റർനാഷണൽ പ്രസിഡന്റ് എഡ്വാർഡ് ഓംഗ് (സിംഗപ്പൂർ) സ്ഥാനാരോഹണത്തിന് നേതൃത്വം നൽകി.
ഇന്റർനാഷണൽ സെക്രട്ടറി ജനറൽ ജോസ് വർഗീസ് മുഖ്യപ്രഭാഷണം നടത്തി. സേവന പദ്ധതിയായ റിനൽകെയർ ആൻഡ് ഡയാലിസിസ് പദ്ധതി വൈഎംസിഎ ദേശീയ സെക്രട്ടറി എൻ.വി. എൽദോ ഉദ്ഘാടനം ചെയ്യും. പദ്ധതിയുടെ ഭാഗമായി 50 ആശുപത്രികളിൽ ഡയാലിസിസ് യൂണിറ്റുകൾ സ്ഥാപിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. 10,000 രോഗികൾക്ക് സൗജന്യ ഡയാലിസിസ് കൂപ്പണകളും നൽകും.