കാഞ്ഞൂരിൽ "ഓണം നമ്മുടെ പൂക്കൾക്കൊപ്പം'
1571580
Monday, June 30, 2025 4:07 AM IST
കാലടി: കാഞ്ഞൂർ ചർച്ച് നഗർ റെസിഡന്റ്സ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ "ഈ തവണ ഓണം നമ്മുടെ പൂക്കൾക്കൊപ്പം' എന്ന പ്രവർത്തന പരിപാടിയുടെ ഭാഗമായി ചെണ്ടുമല്ലിക്കൃഷി ആരംഭിച്ചു. അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വർഗീസ് കോയിക്കര ഉദ്ഘാടനം ചെയ്തു.
അസോസിയേഷന്റെ കീഴിൽ വരുന്ന മുഴുവൻ കുടുംബങ്ങളിലും ഈ തവണ ഓണത്തിന് പൂക്കളം ഇടുന്നത് ഈ പൂക്കൾ ഉപയോഗിച്ചായിരിക്കും. 13 സെന്റ് സ്ഥലത്താണ് പൂക്കൃഷി ചെയ്യുന്നത്.
ജോസഫ് പാറക്ക, ജോസ് കാഞ്ഞിരത്തിങ്കൽ, രാധാമണി സുരേഷ്, ജോസ് മൂഞ്ഞേലി, സാജു മുഞ്ഞേലി, സാജു വടക്കൻ, സജി കൂട്ടുങ്ങൽ, സജി ചിറക്കൽ, ജോണി പടയാട്ടി, ജിബി പയ്യപ്പിള്ളി, സ്റ്റീഫൻ കാഞ്ഞ രത്തിങ്കൽ, പി. കെ. ഫ്രാൻസീസ്, ജോസ് പാലാട്ടി, ഡേവീസ് മാസ്റ്റർ, ടി.കെ. ദേവസിക്കുട്ടി, ഡേവീസ് പാലാട്ടി, ഇ.ഡി. പോളച്ചൻ എന്നിവർ പങ്കെടുത്തു.