കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു
1571581
Monday, June 30, 2025 4:36 AM IST
മൂവാറ്റുപുഴ: നഗരത്തിലെ കാവുംപടി റോഡില്‍ ജല അതോറിറ്റിയുടെ കുടിവെള്ള പൈപ്പ് പൊട്ടി ശുദ്ധജലം പാഴാകുന്നു. മൂവാറ്റുപുഴ കാവുംപടി റോഡില്‍ പുഴക്കരക്കാവിന് സമീപത്താണ് പൈപ്പ് പൊട്ടി ലക്ഷക്കണക്കിന് ലിറ്റര്‍ കുടിവെള്ളം പാഴകുന്നത്.
വാട്ടര്‍ അഥോറിറ്റിയുടെ പ്രധാന ടാങ്കിന് സമീപത്തെ റോഡിലാണ് പൈപ്പ് തകര്‍ന്നിരിക്കുന്നത്. ഇതോടെ കാവുംപടി റോഡില്‍ വലിയ കുഴി രൂപപ്പെട്ടു.
എന്നാൽ ഉദ്യോഗസ്ഥര്‍ ഇതുവരെയും സ്ഥലത്തെത്തി നടപടി സ്വീകരിച്ചിട്ടില്ലെന്ന് പ്രദേശവാസികള്‍ പറഞ്ഞു. നഗരവികസനത്തിന്റെ ഭാഗമായി വണ്‍വേ സംവിധനം ഒരുക്കിയിരിക്കുന്ന കാവുംപടി റോഡിലൂടെ ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ നിരവധി വാഹനങ്ങളാണ് കടന്നുപോകുന്നത്.
റോഡില്‍ കുഴി രൂപപ്പെട്ടത് ഇരുചക്രവാഹന യാത്രക്കാര്‍ക്ക് ഉള്‍പ്പടെ അപകസാധ്യത വാര്ധിപ്പിക്കുന്നുണ്ട്.