മൂ​വാ​റ്റു​പു​ഴ: തൃ​ക്ക​ള​ത്തൂ​ർ ശ്രീ​രാ​മ​സ്വാ​മി ക്ഷേ​ത്ര​ത്തി​ൽ ശ്രീ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര ന​വീ​ക​ര​ണ ക​ല​ശ​വും പു​ന​പ്ര​തി​ഷ്ഠ​യും നാ​ളെ രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കും. ച​ട​ങ്ങു​ക​ൾ​ക്ക് ക്ഷേ​ത്രം ത​ന്ത്രി പു​ലി​യ​ന്നൂ​ർ അ​നു​ജ​ൻ നാ​രാ​യ​ണ​ൻ ന​ന്പൂ​തി​രി മു​ഖ്യ​കാ​ർ​മി​ക​ത്വ​വും മേ​ൽ​ശാ​ന്തി വാ​ര​ണ​കോ​ട്ട് വി.​എ​സ്. ശ​ങ്ക​ര​ൻ പോ​റ്റി സ​ഹ​കാ​ർ​മി​ക​ത്വ​വും വ​ഹി​ക്കും.

രാ​വി​ലെ പ​തി​വ് പൂ​ജ​ക​ൾ, 8.30ന് ​ബിം​ബ​ശു​ദ്ധി, ക​ല​ശാ​ഭി​ഷേ​ക​ങ്ങ​ൾ, വൈ​കു​ന്നേ​രം 6.45ന് ​ദീ​പാ​രാ​ധ​ന, ഏ​ഴി​ന് താ​യ​ന്പ​ക. നാ​ളെ രാ​വി​ലെ പ​തി​വ് പൂ​ജ​ക​ൾ​ക്ക്പു​റ​മെ ഒ​ന്പ​തി​ന് ശാ​സ്താ പ്ര​തി​ഷ്ഠ, ബ്ര​ഹ്മ​ക​ല​ശാ​ഭി​ഷേ​കം, 10ന് ​ശ്രീ​രാ​മ​സ്വാ​മി​ക്ക് ക​ള​ഭാ​ഭി​ഷേ​കം, ഉ​ച്ച​യ്ക്ക് 12ന് ​പ്ര​സാ​ദ ഊ​ട്ട്, വൈ​കു​ന്നേ​രം ആ​റി​ന് പ​ഞ്ച​വാ​ദ്യ അ​ര​ങ്ങേ​റ്റം, 6.45ന് ​ദീ​പാ​രാ​ധ​ന.