കടൽ ഭിത്തിക്കായി കാട്ടിപ്പറന്പിൽ നാളെ നിരാഹാര സമരം
1571568
Monday, June 30, 2025 4:02 AM IST
ഫോർട്ടുകൊച്ചി: പുത്തൻതോട് മുതൽ ബീച്ച് റോഡ് വരെ യുദ്ധകാലാടിസ്ഥാനത്തിൽ ഒറ്റ ഘട്ടമായി ടെട്രാപ്പോട് കടൽ ഭിത്തി നിർമാണം പൂർത്തിയാക്കണമെന്നാവശ്യപ്പട്ട് നാളെ നിരാഹാര സമരം സംഘടിപ്പിക്കുമെന്ന് ചെല്ലാനം - കൊച്ചി ജനകീയവേദി കൺവീനർ വി.ടി. സെബാസ്റ്റ്യനും വർക്കിംഗ് ചെയർമാൻ അഡ്വ. തുഷാർ നിർമലും അറിയിച്ചു.
ചെല്ലാനം - കൊച്ചി തീരത്തെ കടൽ കയറ്റം പരിഹരിക്കാൻ തീര സംരക്ഷണ പദ്ധതിയെ സംബന്ധിച്ച് ജൂലൈ രണ്ടിനു ചേരുന്ന മന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് മന്ത്രി പി. രാജീവ് പത്ര സമ്മേളനത്തിൽ അറിയിച്ചിരുന്നു.
ഈ പശ്ചാത്തലത്തിലാണ് തീര സംരക്ഷണത്തിനായി നടപ്പിലാക്കുന്ന പദ്ധതി പുത്തൻ തോട് മുതൽ ബീച്ച് റോഡ് വരെ ഒറ്റ ഘട്ടമായി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് കാട്ടിപ്പറമ്പ് സമരപ്പന്തലിൽ നിരാഹാര സമരം സംഘടിപ്പിക്കുന്നതെന്ന് ജനകീയവേദി കൺവീനർ വി.ടി.സെബാസ്റ്റ്യൻ, അഡ്വ. തുഷാർ നിർമൽ എന്നിവർ അറിയിച്ചു.