‘അത്താഘോഷം 2025’ ഓഫീസ് ഉദ്ഘാടനം ചെയ്തു
1571925
Tuesday, July 1, 2025 7:21 AM IST
തൃപ്പൂണിത്തുറ: ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയിൽ നടക്കുന്ന അത്താഘോഷത്തിന്റെ ഓഫീസ് ഉദ്ഘാടനം മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷ് നിർവഹിച്ചു. മുനിസിപ്പൽ വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ പി.ബി. സതീശൻ,പി.കെ. പീതാംബരൻ, കെ.വി. സാജു, ഘോഷയാത്ര കമ്മറ്റി കൺവീനർ യു.കെ. പീതാംബരൻ, മീഡിയ ആൻഡ് പബ്ലിസിറ്റി കൺവീനർ പി.എൽ. ബാബു, പൂക്കള മത്സരം കൺവീനർ വള്ളി മുരളീധരൻ, കലാപരിപാടി കൺവീനർ രോഹിണി, കലാമത്സരം കൺവീനർ രാജലക്ഷ്മി, സ്റ്റേജ് ആൻഡ് ഡെക്കറേഷൻ കൺവീനർ ഡി. അർജുനൻ, ഫുഡ് കമ്മറ്റി കൺവീനർ സി.കെ. ഷിബു തുടങ്ങിയവർ പങ്കെടുത്തു. അത്താഘോഷ സംഭാവനയുടെ ഉദ്ഘാടനവും ചെയർപേഴ്സൺ നിർവഹിച്ചു.