പെ​രു​മ്പാ​വൂ​ർ: മോ​ട്ടോ​ർ സൈ​ക്കി​ൾ മോ​ഷ്ടിച്ച കേ​സി​ൽ ചൂ​ർ​ണി​ക്ക​ര കു​ന്ന​ത്തേ​രി കാ​ളി​യാ​ട​ൻ വീ​ട്ടി​ൽ റി​ഫാ​സി(24)നെ​ കു​റു​പ്പം​പ​ടി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കഴിഞ്ഞ വ്യാ​ഴാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന ബീ​ഹാ​ർ സ്വ​ദേ​ശി​യാ​യ വി​ജ​യ​കു​മാ​റി​ന്‍റെ വ​ട്ട​ക്കാ​ട്ടു​പ​ടി​യി​ലു​ള്ള വീ​ട്ടി​ൽനി​ന്ന് മോ​ട്ടോ​ർ സൈ​ക്കി​ൾ ഓ​ടി​ച്ചു നോ​ക്കു​ന്ന​തി​നാ​യി പു​റ​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​തി​നു ശേ​ഷം തി​രി​കെ വ​രാ​തി​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​ൻ​സ്പെ​ക്ട​ർ വി.​എം. കേ​ഴ്സ​ൺ, എ​സ്ഐ പി.​വി. ജോ​ർ​ജ്, എ​സ്‌​സി​പി​ഒ​മാ​രാ​യ കെ.​എം. നൗ​ഷാ​ദ്, കെ.​എ. നൗ​ഫ​ൽ, ര​ഞ്ജു വി. ​ത​ങ്ക​പ്പ​ൻ, സി​പി​ഒ​മാ​രാ​യ ജി. ​രാ​മ​നാ​ഥ്, അ​രു​ൺ കെ. ​ക​രു​ണ​ൻ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്.