വെല്ലുവിളികളെ അവസരങ്ങളാക്കി മുന്നേറണം: രമേശ് ചെന്നിത്തല
1571594
Monday, June 30, 2025 4:49 AM IST
കൊച്ചി: വെല്ലുവിളികളില്‍ തളരാതെ അത് അവസരങ്ങളായി എടുത്ത് മുന്നേറണമെന്നും ഇത്തരക്കാരാണ് ജീവിതത്തില്‍ വിജയിച്ചിട്ടുള്ളതെന്നും രമേശ് ചെന്നിത്തല എംഎൽഎ.
എറണാകുളം നിയോജകമണ്ഡലത്തില്‍ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയ വിദ്യാര്‍ഥികളെ ആദരിക്കുന്നതിനായി ടി.ജെ. വിനോദ് എംഎല്‍എ സംഘടിപ്പിച്ച മികവ് 2025 അവാര്‍ഡ് ദാന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എറണാകുളം സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ടി.ജെ. വിനോദ് എംഎല്‍എ അധ്യക്ഷത വഹിച്ചു. 1512 വിദ്യാര്‍ഥികളെ ചടങ്ങില്‍ ആദരിച്ചു. അസിസ്റ്റന്റ് കളക്ടര്‍ പാര്‍വതി ഗോപകുമാര്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളുമായി സംവദിച്ചു.
ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, സിനിമാതാരം സലിം ഹസന് തുടങ്ങിയവരും പങ്കെടുത്തു. ലക്ഷ്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.