മികവ് 2025 അവാര്‍ഡ് വിതരണം ഇന്ന്
1571233
Sunday, June 29, 2025 4:39 AM IST
കൊച്ചി: ടി.ജെ. വിനോദ് എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തുന്ന മികവ് 2025 അവാര്‍ഡ് വിതരണം ഇന്ന് എറണാകുളത്ത് നടക്കും. സെന്റ് തെരേസാസ് കോളജ് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങ് മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും.
അവാര്‍ഡിന് അര്‍ഹതയുള്ള എറണാകുളം നിയമസഭ നിയോജക മണ്ഡല പരിധിയിലുള്ള സ്കൂളുകളിലെ വിദ്യാര്‍ഥികള്‍, മണ്ഡലത്തില്‍ താമസിക്കുന്ന മറ്റ് സ്കൂളുകളിലെ വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ക്ക് ചടങ്ങില്‍ പങ്കെടുക്കാം.
പങ്കെടുക്കുന്നവര്‍ക്കുള്ള രജിസ്ട്രേഷന് രാവിലെ 7.30 ന് ആരംഭിക്കും.