വ്യാപാരി വ്യവസായി ഏകോപന സമിതി പൊതുയോഗം
1571585
Monday, June 30, 2025 4:36 AM IST
മൂവാറ്റുപുഴ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പേഴയ്ക്കാപ്പിള്ളി യൂണിറ്റിന്റെ 15-ാമത് അര്‍ധവാര്‍ഷിക പൊതുയോഗം പേഴയ്ക്കാപ്പിള്ളി വ്യാപാര ഭവനില്‍ നടന്നു. ജില്ലാ ജനറല്‍ സെക്രട്ടറി എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. ആദ്യകാല അംഗവും യൂണിറ്റ് ഭാരവാഹിയും ജില്ലാ കൗണ്‍സില്‍ അംഗവുമായിരുന്ന ടി.പി. മൈതീന്‍ ഹാജിയുടെ ഫോട്ടോ അനാച്ഛാദനം ചെയ്തു.
പായിപ്ര പഞ്ചായത്തില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ച നൂറോളം വിദ്യാര്‍ഥികള്‍ക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണന് ക്യാഷ് അവാര്‍ഡും പ്രശസ്തിപത്രവും വിതരണം ചെയ്തു.
2025-26 വര്‍ഷത്തേക്കുള്ള 2.50 കോടി രൂപ വരവും 2.25 കോടി രൂപ ചെലവും വരുന്ന ബജറ്റ് യൂണിറ്റ് ട്രഷറര്‍ എം.എ. നാസര്‍ അവതരിപ്പിച്ചു. പായിപ്ര കവലയിലെ ട്രാഫിക് പരിഷ്കരണവും അനധികൃത വഴിയോരക്കച്ചവടവും നിയന്ത്രിക്കാത്ത പോലീസിന്റെയും മറ്റു ഡിപ്പാര്‍ട്ട്മെന്റുകളുടെയും നടപടികളില്‍ യോഗം പ്രതിഷേധിച്ചു.