ആട്ടുകല്ലിൽ ഒളിച്ചിരുന്ന മൂർഖനെ പിടികൂടി
1571573
Monday, June 30, 2025 4:02 AM IST
അലുവ: വീടിനകത്ത് അടുക്കളയിലെ ആട്ടുകല്ലിൽ ഒളിച്ചിരുന്ന മൂർഖൻ പാമ്പിനെ പിടികൂടി. തോട്ടയ്ക്കാട്ടുകരയിൽ റിട്ട. പ്രധാന അധ്യാപിക ഉഷാകുമാരി ടീച്ചറുടെ വീട്ടിലാണ് മൂർഖൻ പാമ്പിനെ കണ്ടെത്തിയത്.
പാമ്പുപിടുത്തക്കാരൻ ഷൈൻ എത്തി പാമ്പിനെ പിടികൂടി വനം വകുപ്പിന് കൈമാറി. വീടിന്റെ മുൻവാതിലിലും പിൻവാതിലിലും നെറ്റ് ഘടിപ്പിച്ചിട്ടും അത് മറികടന്നാണ് പാമ്പ് കയറിയത്. കാലവർഷമായതോടെ ഇഴ ജന്തുക്കളുടെ ശല്യം വീടുകളിൽ വർധിച്ചിരിക്കുകയാണെന്ന് പെരിയാർ തീരവാസികൾ പറഞ്ഞു.