പ്രതിഷേധ പ്രകടനം നടത്തി
1571913
Tuesday, July 1, 2025 7:21 AM IST
മൂവാറ്റുപുഴ: നഗരവികസ പ്രവർത്തനങ്ങൾ രണ്ടാഴ്ചയായി മുടങ്ങിക്കിടക്കുന്നതിനെതിരെ വ്യാപാരി - തൊഴിലാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ മൂവാറ്റുപുഴയിൽ പ്രതിഷേധ പ്രകടനം നടത്തി.
റോഡിന്റെ നിർമാണം അടിയന്തരമായി പൂർത്തിയാക്കുക, ആവശ്യമായ യന്ത്രസാമഗ്രികളും മറ്റും എത്തിക്കുക, ഞായറാഴ്ചകളിലും രാത്രിയിലും അടിയന്തരമായി നിർമാണം നടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെ നഗരത്തിലെ വ്യാപരികളും തൊഴിലാളികളും പ്രതിഷേധ പ്രകടനം നടത്തിയത്. പി.ഒ ജംഗ്ഷൻ മുതൽ കച്ചേരിത്താഴം വരെയുള്ള കടകളിലെ വ്യാപാരികളും തൊഴിലാളികളുമാണ് പ്രതിഷേധത്തിൽ പങ്കെടുത്തത്.