ബിഎഐ ഭാരവാഹികള്‍ സ്ഥാനമേറ്റു
1571583
Monday, June 30, 2025 4:36 AM IST
മൂവാറ്റുപുഴ: കോണ്‍ട്രാക്ടര്‍മാര്‍, ബില്‍ഡര്‍മാര്‍ എന്നിവരുടെ സംഘടനയായ ബില്‍ഡേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ബിഎഐ) മൂവാറ്റുപുഴ സെന്ററിന്റെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം നടത്തി. മൂവാറ്റുപുഴ വൈഎംസിഎ സെന്ററില്‍ നടന്ന പരിപാടി മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്തു.
ബിഎഐ മൂവാറ്റുപുഴ സെന്റര്‍ ചെയര്മാന് ജോര്‍ഡി കെ. ഏബ്രഹാം അധ്യക്ഷത വഹിച്ചു. ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യപ്രഭാഷണം നടത്തി. സ്ഥാനാരോഹണ ച്ചടങ്ങുകള്ക്ക് ബിഎഐ സംസ്ഥാന ചെയര്മാന് കെ.എ. ജോണ്സണ് നേതൃത്വം നല്കി.
ജോസഫ് ജോണ്‍ (ചെയര്മാന്), രാജു ജോസഫ് (വൈസ് ചെയര്മാന്), അബി കെ. മാത്യു (സെക്രട്ടറി), ജഗന് ജെയിംസ് (ജോയിന്റ് സെക്രട്ടറി), ഷാജി കെ. മാത്യു (ട്രഷറര്‍) എന്നിവര്‍ പുതിയ ഭാരവാഹികളായി ചുമതലയേറ്റു.
ബിഎഐ മൂവാറ്റുപുഴ സെന്റര്‍ യുത്ത് ഫോറത്തിന്റെ ഉദ്ഘാടനം മുന്‍ സംസ്ഥാന ചെയര്മാന് നജീബ് മണ്ണേല്‍ നിര്‍വഹിച്ചു. അംഗത്വ കാമ്പയിന് മുന്‍ സംസ്ഥാന ചെയര്മാന് അലക്സ് പെരുമാലില്‍ ഉദ്ഘാടനം ചെയ്തു.